പേര് മാറ്റി തമിഴ് നടൻ ജയം രവി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
ആരാധകർക്ക് തന്നെ രവി എന്ന് വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്ന് നിൽക്കുന്ന ഒരു പുതിയ അദ്ധ്യയത്തിന്റെ തുടക്കമാണിത് എന്നാണ് താരം ഇതിലൂടെ വ്യക്തമാക്കുന്നത്. തന്നെ ആദ്യം എല്ലാം രവി മോഹൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് നായകനായുള്ള ആദ്യത്തെ ചിത്രം ജയൻ എന്നതായിരിന്നു. അത് വൻ ഹിറ്റായിരുന്നു . ഇതിലൂടെയാണ് താരത്തിന്റെ പേര് ജയൻ രവി എന്നായി മാറിയത്.
ആരാധകകൂട്ടായ്മ രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ എന്നറിയപ്പെടും. ഇതിന് പുറമേ രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമാണകമ്പനിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post