ഡല്‍ഹി :ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജെ)നേതാവ് ജോണി നെല്ലൂര്‍. യുഡിഎഫ് കണ്‍വീനറോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.ബാര്‍ കോഴയാരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കണം. മന്ത്രി കെ.എം മാണിക്കെതിരെ സംസാരിച്ച ബാലകൃഷ്ണ പിള്ളയുടെ നിലപാട് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി.
ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ബി.ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയും,ചീഫ് വിപ്പ് പി.സി ജോര്‍ജും തന്നോട് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ഇന്നലെ ബിജു രമേശ് പുറത്ത് വിട്ടിരുന്നു. ഇതില്‍ മാണിക്കെതിരെ സിബിഐ അന്വേഷണമാവശ്യപ്പെടണമെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്.പി.സി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണങ്ങളും അനുകൂലമായിരുന്നു.
Discussion about this post