ചിന്തിക്കാൻ പോലും സമയം തരാതെ കാലം മാറുകയാണ്. പുതിയ ടെക്‌നോളജി,പുതിയ ജീവിതരീതി… എല്ലാം കൊണ്ടും പുതുലോകമാണ് നമുക്ക് മുൻപിൽ പലപ്പോഴും തുറന്നിടുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡേറ്റിംഗ്. പണ്ടത്തെ കാലത്തെ പോലെയല്ല ഈ കാലത്തെ ഡേറ്റിംഗ്. ഇന്റർനെറ്റ് ലോകം വലുതായതിനൊപ്പം തന്നെ ഡേറ്റിംഗിലും മാറ്റങ്ങൾ വരുന്നുണ്ട്. ഇന്ത്യയിലെ മാറുന്ന ഡേറ്റിംഗ് ട്രെൻഡുകളെ കുറിച്ച് ഡേറ്റിംഗ് ബ്രാൻഡായ ഐസിൽ നെറ്റ്വർക്കിന്റെ മേധാവി ചാന്ദ്‌നി ഗഗ്ലാനി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സമൂഹങ്ങൾ ഡേറ്റിംഗിനെ കാണുന്ന രീതിയിൽ തന്നെ വലിയ മാറ്റം സംഭവിക്കും. ഡേറ്റിംഗുകൾ സാധാരണമായി കാണുകയും ജനങ്ങൾ അതിന് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന വർഷമാണ് ഇത്.
സാമ്പത്തിക സ്ഥിരതയുള്ള സ്ത്രീകൾ അവരുടെ ഡേറ്റിംഗ് രീതിൽ മാറ്റം വരുത്തുന്നു. അവരുടെ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രധാന്യം കൊടുക്കുന്ന രീതിയിലുള്ള ഡേറ്റിംഗ് രീതിയായിരിക്കും ഇത്. പണ്ട് കാലത്ത് ഡേറ്റിംഗിൽ കൂടുതലും പുരുഷന്മാരുടെ ആഗ്രഹങ്ങൾക്കായിരുന്നു മുൻതൂക്കമെങ്കിൽ ഇനി അത് മാറും.
എന്നാൽ ഓൺലൈൻ ഡേറ്റിംഗ് തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള താൽപര്യങ്ങൾ മാത്രമല്ല, അവരുടെ സംസ്‌കാരിക പശ്ചാത്തലം, കുടുംബം, ജീവിതശൈലി എന്നിവയുടെ പെരുത്തപ്പെടൽ കൂടി പരിഗണിക്കാൻ തുടങ്ങി. 2025ഓടെ ഇത്തരം ഡേറ്റിംഗ് കൂടുമെന്നാണ് പറയുന്നത്.
ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളുടെ വളർച്ച പഴയ സ്‌കൂൾ പ്രണയത്തിലേക്ക് വീണ്ടും യുവാക്കളെ എത്തിക്കുന്നു. പലരും പഴയ സ്‌കൂൾ പ്രണയം പോലെ കത്തുകൾ കൈമാറുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇത് ആഴത്തിലുള്ള ബന്ധം നിലനിർത്തുന്നതിന് സഹായിക്കുന്നു
ജനറേഷൻ വ്യത്യാസം ഡേറ്റിംഗുകളിലും വലിയ വ്യത്യാസം കൊണ്ടുവരുന്നുണ്ട്. പുതിയ തലമുറകൾ പങ്കാളിയുമായി അധികം കാലം നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. സമ്മർദ്ദം നൽകാത്ത വളരെ വിശാലമായ ഡേറ്റിംഗ് രീതിയാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്.
Discussion about this post