തിരുവനന്തപുരം : വന നിയമം ഭേദഗതിയിൽ തീരുമാനം മാറ്റി പിണറായി സർക്കാർ. നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പിണറായി സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നത്. കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിലെ വന നിയമ ഭേദഗതിയിൽ പലർക്കും ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് പോകില്ല. വന‍്യജീവി ആക്രമണം തടയാനുള്ള നടപടികൾക്ക് പ്രധാന പ്രശ്നം കേന്ദ്ര നിയമമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
വന നിയമ ഭേദഗതിയിൽ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post