സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ വ്യത്യസ്തമാണ് നമ്മുടെ ലോകം. അതുകൊണ്ട് തന്നെ ഓരോനാട്ടിലെയും ജീവിതരീതി,ഭാഷ,വസ്ത്രധാരണം,ഭക്ഷണം എല്ലാം നമുക്ക് വിചിത്രമായ് തോന്നാം. ഇപ്പോഴിതാ ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ശൈത്യകാല വിഭവം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഫിലിപ്പീൻസ് സന്ദർശിക്കാനെത്തിയ ഒരാൾ വിഭവത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം ക്ലിക്കായത്.
ഫിലിപ്പീൻസിലെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഈ വിഭവത്തിന്റെ പേര് ‘പപ്പൈതാൻ’ എന്നാണ്. പേരു കേൾക്കുമ്പോൾ നല്ലരസം തോന്നുമെങ്കിലും സൂപ്പ് ഇനത്തിൽപ്പെട്ട ഈ വിഭവം തയ്യാറാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാൽ ഞെട്ടും. കാരണം ഈ വിഭവം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവ പശുവിന്റെ ചാണകം ആണ്. അതോടൊപ്പം തന്നെ പശുവിൻറെ വയറിന്റെയും കരളിന്റെയും ഭാഗങ്ങളും ഇതിൽ ചേർക്കുന്നു. കൂടാതെ ഏതാനും പച്ചക്കറികളും ഇതിൽ ചേർക്കുന്നുണ്ട്.
ഫിലിപ്പീൻസ് സന്ദർശിച്ച ഒരു സഞ്ചാരിയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ പ്രശസ്തമായ വിഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്. പശുവിന്റെ ചാണകം കൊണ്ട് മാത്രമല്ല ആടിന്റെ പിത്തരസത്തിൽ നിന്നും ഇവിടെ സൂപ്പ് ഉണ്ടാക്കാറുണ്ടത്രേ.
അല്പം കയ്പ്പു നിറഞ്ഞ രുചിയാണെങ്കിലും ഈ വിഭവത്തിൽ ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ അസുഖകരമായ മണവും രുചിയും ഇതിന് ഇല്ലെന്നാണ് വിവരം.
വീഡിയോ വൈറൽ ആയതോടെ സൂപ്പിനായി ഉപയോഗിക്കുന്നത് പശുവിന്റെയും ആടിന്റെയും വയറിനുള്ളിൽ നിന്നുള്ള പിത്തരസമാണെന്നും പുറത്തുവരുന്ന വിസർജ്യം ഉപയോഗിക്കുന്നില്ല എന്നുമാണ് പ്രദേശവാസികൾ പറയുന്നത്
Discussion about this post