കൊച്ചി: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ആരംഭിച്ചപ്പോള്‍ തന്നെ ഉയര്‍ന്ന ആശങ്കയായിരുന്നു നാട്ടിലില്ലാത്തവര്‍ എങ്ങനെ മസ്റ്ററിങ് പൂര്‍ത്തിയാക്കും ഇവര്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് പുറത്താകുമോ എന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണ്. സംസ്ഥാനത്തിന് പുറത്തായതുകൊണ്ട് റേഷന്‍ മസ്റ്ററിങ് ചെയ്യാനാകാത്തവരെ മുന്‍ഗണനാ പപട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. ഇത്തരക്കാരെ നോണ്‍ റെസിഡന്റ് കേരള (എന്‍ആര്‍കെ) വിഭാഗമായി രേഖപ്പെടുത്തും.
ഇതര സംസ്ഥാനങ്ങളിലോ, മറ്റ് രാജ്യങ്ങളിലോ ആയതിന്റെ പേരില്‍ മസ്റ്ററിങ് ചെയ്യാത്തവര്‍ എന്‍ആര്‍കെ ആയി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവര്‍ നാട്ടിലേക്ക് മങ്ങിയെത്തുമ്പോള്‍ മസ്റ്ററിങ് നടത്തിയാല്‍ മതിയാകും. സംസ്ഥാനത്ത് 1.48 കോടി ആള്‍ക്കാരാണ് മസ്റ്ററിങ് ചെയ്യേണ്ടതെങ്കിലും 1.34 കോടി ആളുകള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സെപ്റ്റംബറിലായിരുന്നു മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്കായി ഇ-കെവൈസി തുടങ്ങിയത്.
14 ലക്ഷം പേര്‍ എന്തുകൊണ്ട് ഒഴിവായി എന്ന് അന്വേഷിക്കാന്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകളിലെത്തുന്നുണ്ട്. റേഷന്‍ കടയുടമകളുടെ സഹായത്തോടെയാണ് ഈ അന്വേഷണം. ഡിസംബര്‍ 31 വരെയായരുന്നു മസ്റ്ററിങ്ങിന് അവസരം നല്‍കിയതെങ്കിലും ഇപ്പോഴും തുടര്‍ന്നുപോകുന്നുണ്ട്.
റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ചോ താലൂക്ക് സപ്ലൈ ഓഫിസുകളിലെത്തി ഐറിസ് സ്‌കാനര്‍ സംവിധാനം വഴിയോ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) വികസിപ്പിച്ച മേരാ ഇകൈവസി എന്ന ഫെയ്‌സ് ആപ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ മുഖേനയോ ആണ് മസ്റ്ററിങ് നടത്തുന്നത്.
Discussion about this post