ഗുജറാത്ത് : ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഏകദിനത്തിൽ 400-ലധികം റൺസുകൾ നേടി കൊണ്ടാണ് ഇന്ത്യൻ വനിതാ ടീം റെക്കോർഡ് കൈവരിച്ചിരിക്കുന്നത്. പുരുഷ ടീമിൻ്റെ റെക്കോർഡ് തകർത്താണ് വനിതാ ടീം ഈ നേട്ടം കുറിച്ചിരിക്കുന്നത്.
രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ പെൺപുലികൾ തങ്ങളുടെ ആദ്യ 400 സ്‌കോർ നേടിയത് . ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും പ്രതീക റാവലിൻ്റെയും സെഞ്ചുറികളാണ് മത്സരത്തിൽ നിർണായകമായത്. 50 ഓവറിൽ 435 റൺസ് എന്ന കൂറ്റൻ സ്‌കോറാണ് ഇന്ത്യ നേടിയത്.
ക്രിക്കറ്റിൽ ഇന്ത്യയുടെ പുരുഷ-വനിതാ ഏകദിനങ്ങളിലെ ഏറ്റവും ഉയർന്ന സ്‌കോർ ആണ് 435. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 418 റൺസ് ആണ് ഇന്ത്യൻ പുരുഷ ടീമിൻ്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ ആയിരുന്നത്. വീരേന്ദർ സെവാഗ് നേടിയ തകർപ്പൻ ഇരട്ട സെഞ്ച്വറിയിലൂടെ ആണ് അന്ന് ഇന്ത്യയ്ക്ക് റെക്കോർഡ് നേടാൻ കഴിഞ്ഞത്. ഇന്നത്തെ മത്സരത്തോടെ ഇന്ത്യൻ വനിതാ ടീം പുരുഷ ടീമിന്റെ ആ റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്.
Discussion about this post