തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം തങ്ങളെ ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചെന്നാരോപിച്ച് വനിതാ എംഎല്‍എമാര്‍ പോലീസിന് പരാതി നല്കുവാന് തീരുമാനിച്ചു. ലൈംഗിക ആരോപണമുള്‍പ്പെടെ ഉന്നയിച്ചായിരിക്കും പരാതി നല്‍കുക.പരാതി തിങ്കളാഴ്ച്ച കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. വനിതാ എംഎല്‍എമാരെ ഉപദ്രവിച്ചുവെന്ന പരാതി സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട് .സഭയ്ക്കകത്ത് നടന്ന സംഭവമായതിനാലാണിത്.ഡിജിപി മുഖേനയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
വനിതാ എംഎല്‍എമാരെ ആക്രമിച്ച സംഭവത്തില്‍ പരാതി പോലീസിന് കൈമാറമമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇന്നലെ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. അതേസമയം വനിതാ എംഎല്‍എമാരെ ആക്രമിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കാണിച്ച് ഭരണപക്ഷ എംഎല്‍എ ശിവദാസന്‍ നായര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. സഭയിലെ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് അദ്ദേഹം വിശദീകരണം നടത്തിയത്.
Discussion about this post