ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് പാക്കിസ്ഥാന് ആരോപിക്കുന്ന കുല്ഭൂഷണ് യാദവിന്റെ വധശിക്ഷയില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എന്‍.കെ. പ്രേമചന്ദ്രനും ഇതേ വിഷയത്തില്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷൺ യാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമർശിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽ നിന്നാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്.
Discussion about this post