എഡ്ജ്ബാണ്: ട്വിറ്ററില്‍ സെവാഗിന്റെ ട്രോളാക്രമണത്തിന് ഇത്തവണ ഇരയായത് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയും ഓസീസ് ഇതിഹാസം ഷെയ്ന് വോണും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-പാക് മത്സരത്തിനിടെ താനെടുത്ത ചിത്രങ്ങളുമായാണ് സെവാഗ് മുന്‍ ലോക താരങ്ങള്‍ക്ക് പണി നല്‍കിയത്. സൗരവ് ഗാംഗുലിയും വോണും ഉറങ്ങുന്ന ചിത്രമാണ് സെവാഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
‘ഒരാളുടെ സ്വപ്നങ്ങളാണ് അയാളുടെ ഭാവിയെ നിര്‍ണയിക്കുന്നത്. ഈ രണ്ടാളുകളും ഒട്ടും സമയം കളയാതെ തങ്ങളുടെ സ്വപ്നം പിന്തുടരുകയാണ്’ എന്ന കുറിപ്പോടെയാണ് സെവാഗ് ഇരുവരും വിശ്രമിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന്റെ ഭാഗമായി താരങ്ങളെല്ലാം ഇപ്പോള്‍ ലണ്ടനിലാണുള്ളത്. മത്സരത്തിന്റെ കമന്ററിക്കിടെ ഗാംഗുലിയും വോണും വിശ്രമിക്കാന്‍ പോയപ്പോഴാണ് സെവാഗ് അവരറിയാതെ ഫോട്ടോ പകര്‍ത്തിയത്. ഷെയ്ന് വോണ്‍ സോഫയിലും ഗാംഗുലി തറയിലും കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് സെവാഗ് പകര്‍ത്തിയത്. ചിത്രം ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുതല്‍ ഓസീസിന്റെയും പാകിസ്ഥാന്റെ താരങ്ങള്‍ വരെ സെവാഗിന്റെ ‘ആക്രമണത്തിന്’ ഇരയായവരാണ്.
The future is shaped by one's dreams. These legends still don't waste time in following their dreams. Sone ka Maza@SGanguly99 @ShaneWarne pic.twitter.com/2zgZEC4KWa
— Virender Sehwag (@virendersehwag) June 5, 2017
Discussion about this post