ഹര്‍ത്താലിനിടെ കോഴിക്കോട് കുരുക്ഷേത്രബുക്സ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം. ഹര്‍ത്താലില്‍ പുസ്തക വില്പന ശാലകളും പ്രസാധക സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവം അപൂര്‍വ്വമാണ്. ആവിഷ്ക്കാര സ്വാതന്ത്യത്തോടുള്ള തികഞ്ഞ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ഹര്‍ത്താല്‍ ദിനത്തില്‍ അടഞ്ഞുകിടന്ന സ്ഥാപനം എറിഞ്ഞു തകര്‍ത്തവരെ കണ്ടെത്താന്‍ പൊലീസിനായില്ല എന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അക്രമത്തില്‍ ഡോ. എം.ജി.എസ്. നാരായണന്, കെ.പി.സുധീര, സി.രാധാകൃഷ്ണന്, കെ.എല്‍.മോഹനവര്‍മ, ഡോ.കെ.എസ്. രാധാകൃഷ്ണന്, പ്രഫ.തുറവൂര്‍ വിശ്വംഭരന്, എസ്.രമേശന് നായര്‍, നാരായന്, ശ്രീകുമാരി രാമചന്ദ്രന്, അലി അക്ബര്‍, ശ്രീമൂലനഗരം മോഹന്‍, സി.ഐ.സി.സി. ജയചന്ദ്രന്, ജോണ്‍ഡിറ്റോ, ബാബു കുഴിമറ്റം തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
‘തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിന്ന് വിപ്ലവ പ്രസ്ഥാനത്തിലേക്കെത്തിയ ചില പുത്തന്കൂറ്റുകാരാണത്രെ അക്രമത്തിനു പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അക്രമത്തിനെതിരെ രാഷ്ട്രീയത്തിനുപരി പ്രതികരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും, അക്രമികളെ ഉടന്‍ പിടികൂടണമെന്നും കുരുക്ഷേത്ര ബുക്സ് ജനറല്‍ മാനേജര്‍ ഇ.എന്‍ നന്ദകുമാര്‍ പ്രതികരിച്ചു.
Discussion about this post