പാട്ന: വിദേശത്ത് നിന്നെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും മറ്റും താജ്മഹലിന്റെ പകര്‍പ്പല്ല, ഭഗവത് ഗീതയുടേയും രാമായണത്തിന്റെ പകര്‍പ്പാണ് ഉപഹാരങ്ങളായി നല്ഡകേണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവിധ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
”രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇവയൊന്നും ഇന്ത്യന്‍ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകര്‍പ്പാണ് കൊടുക്കേണ്ടത് ”
യോഗി ആദിത്യനാഥ്, ബീഹാറിലെ ഒരു റാലിക്കിടെ എന്നിങ്ങനെ യോഗി പ്രസംഗിച്ചുവെന്നാണ് വാര്‍ത്തകള്‍. അതേസമയം പ്രസംഗത്തിന്റെ വീഡിയൊ ചാനലുകള്‍ സംപ്രേഷണം ചെയ്തിട്ടില്ല
മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്ക്ക് സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകര്‍പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു ബീഹാറില്‍ ബി.ജെ.പി യുടെ നേതൃത്വത്തില്‍ റാലി സങ്കടിപ്പിച്ചത്.
Discussion about this post