പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോദിയുടെ വേഷം ചെയ്യുന്നത് അക്ഷയ് കുമാർ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുചിത്രം പണിപ്പുരയിലൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചുള്ള കൂടൂതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അനുപം ഖേര്‍, നടനും എംപിയുമായ പരേഷ് റാവല്‍, നടനും മുന്‍കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ ചിത്രവുമായി സഹകരിക്കുമെന്നും വാര്‍ത്തകളുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പല പരിപാടികളിലും സജീവ പങ്കാളിയാണ് ഇത്തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ അക്ഷയ് കുമാര്‍. ശൗചാലയങ്ങളുടെ ആവശ്യകതയെപ്പറ്റി വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ബോധവല്‍ക്കരണവുമായി അക്ഷയ് എത്താറുണ്ട്. അക്ഷയിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയവും ശൗചാലമാണ്.
അക്ഷയ് ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അദ്ദേഹം തന്നെയായിരിക്കും നമ്മുടെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ അനുയോജ്യന്‍- ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം പണിപ്പുരയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സഞ്ജയ് ബാരു എഴുതിയ ദി ആക്സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻസിങ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. അനുപം ഖേറാണ് ചിത്രത്തില്‍ മന്മോഹന് സിങ്ങായി എത്തുന്നത്.
Discussion about this post