ഡല്‍ഹി: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്. വിധി സ്ത്രീകളുടെ തുല്യാവകാശം അംഗീകരിക്കുന്നതായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് രാഷ്ട്രവികസനത്തിന് സഹായിക്കുമെന്നും ഖാന് അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ വിവേചന രഹിതമായി ഇടപെട്ട മോദി സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്ത് മുസ്ളിം വനിതകള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അവര്‍ക്ക് തുല്യാവകാശം നല്‍കുന്നതിന് സഹായകമായെന്നും മുഹമ്മദ് ഖാന് വ്യക്തമാക്കി. ഷബാന കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജി വച്ച ആളാണ് ആരിഫ് മുഹമ്മദ് ഖാന്.
Discussion about this post