ഡല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതിയിലുണ്ടായത് 25.67 ശതമാനത്തിന്റെ വര്‍ധന. ആകെ കയറ്റുമതിവരുമാനം 1,85,965 കോടി രൂപയായാണ് ഉയര്‍ന്നത്. രാസപദാര്‍ഥങ്ങള്‍, പെട്രോളിയം, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ മുന്നേറ്റമുണ്ടായതാണ് ആകെ കയറ്റുമതി വരുമാനത്തില്‍ വര്‍ധനയുണ്ടാക്കിയതെന്ന് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ഇറക്കുമതിയിലും 18.09 ശതമാനത്തിന്റെ വര്‍ധനയുണ്ട്. സെപ്റ്റംബറില്‍ ആകെ ഇറക്കുമതി 2,06,895 കോടിയായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 58,370 കോടിയാണ് സെപ്റ്റംബര്‍ മാസത്തെ വ്യാപാരക്കമ്മി. കഴിഞ്ഞവര്‍ഷം ഇത് 58,500 കോടിയായിരുന്നു. സ്വര്‍ണക്കയറ്റുമതി അഞ്ച് ശതമാനം കുറഞ്ഞ് 11,115 കോടിയിലെത്തി.
പെട്രോളിയം, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ യഥാക്രമം 37, 44.24, 46 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.
Discussion about this post