ഡല്‍ഹി: ബുര്‍ഹാനി മുതല്‍ വസിം ഷാ വരെ പതിനൊന്ന് യുവാക്കള്‍ നിരന്ന് നിന്ന് ഫോട്ടോയെടുത്ത് ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. കാശ്മീരി യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നു ഈ തീവ്രവാദികളുടെ ലക്ഷ്യം. എന്നാല്‍ ഈ ഫോട്ടോ ഇന്ന് എന്ത് കൊണ്ട് തീവ്രവാദി ആയികൂടാ എന്നതിന്റെ തെളിവാക്കി മാറ്റി ഇന്ത്യന്‍ സൈന്യം.
സൈന്യത്തെ വെല്ലുവിളിച്ചാല്‍ ഇതാണനുഭവം എന്ന് ഓരോ കാശ്മീരി യുവാക്കളെയും പഠിപ്പിക്കുന്നു പഴയ ഈ ഫോട്ടോ. ഹിസിബുള് മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം മറ്റ് പതിനൊന്ന് തീവ്രവാദികള്‍ നില്‍ക്കുന്നതാണ് ചിത്രം. ഫോട്ടോയില്‍ ചിരിച്ചു നില്ക്കുന്നവരില് രണ്ടുപേരൊഴികെ മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ല. ആ രണ്ടുപേരില്‍ ഒരാളാകട്ടെ ജയിലിലും.
2015 ലാണ് തീവ്രവാദികള്‍ ഈ ചിത്രം പുറത്തു വിട്ടത്. അന്നു മുതല്‍ ഇവരെ നോട്ടമിട്ടു വെച്ചിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. പ്രകോപനം വര്‍ദ്ധിച്ചപ്പോള്‍ ഓരോ സമയത്ത് ഓരോരുത്തരെയായി സേന വധിച്ചു സംഘത്തിലെ ആദില്‍ മുഹമ്മദ്, അഫാഘുള്ള ഭട്ട്, വസീം മല്ല എന്നിവരെ 2015 ല്‍ തന്നെ സൈന്യം കൊലപ്പെടുത്തി. കൂട്ടത്തിലെ താരിഖ് അഹമ്മദ് പട്ടേല്‍ എന്നയാള്‍ സൈന്യത്തിനു മുന്പില് കീഴടങ്ങുകയും ചെയ്തു.
2016ല്‍ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സംഘത്തലവന് ബുര്‍ഹാന്‍ വാനിയേയും സൈന്യം വധിച്ചു. ഈ വര്‍ഷം സബ്സാര്‍ അഹമ്മദ് ഭട്ടിനെ വധിച്ച സംഘം ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം പിടികൂടിയത് വസീം ഷായെയാണ്. ്. കൂട്ടത്തില്‍ സദ്ദാം പഡ്ഡാര് എന്നയാള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് ജീവനോടെയുള്ളത്. കൂടെയുള്ളവരെല്ലാം പോയ വഴി അറിയാവുന്നതുകൊണ്ട് സദ്ദാം ഇനി സൈന്യത്തിന്റെ ഏഴയലത്ത് വരില്ലെന്ന് വേണം കരുതാന്‍. ഇതോടെ തീവ്രവാദത്തിന് പ്രചോദനമാകും എന്ന ഉദ്ദേശത്തോടെ ഇട്ട ഫോട്ടോ തീവ്രവാദത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ളവരെ കൂടി പേടിപ്പിക്കുന്ന മരണച്ചിത്രമായി മാറി.
Discussion about this post