ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയകക്ഷിയിലും അംഗമാകാനില്ലെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമാകണമെന്നില്ല. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി പോരാടാന്‍ രാഷ്ട്രീയപിന്‍ബലം ആവശ്യം ഇല്ല. ഒരാള്‍ക്ക് വോട്ട് ചെയ്യണമെന്നോ, ചെയ്യരുതെന്നോ, താന്‍ ആരോടും ആഹ്വാനം ചെയ്യില്ലെന്നും മേവാനി വ്യക്തമാക്കി.
പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണം നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് ജിഗ്നേഷ് മേവാനിയുടെ നിലാപട് പുറത്തുവരുന്നത്. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക ദലിത് ആദിവാസി ഐക്യവേദി നേതാവ് അല്‍പേഷ് ഠാക്കൂര്‍. ഈ മൂന്ന് യുവനേതാക്കളെ ലക്ഷ്യംവച്ചായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍.
അല്‍പേഷ് ഠാക്കൂര്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇന്നലെ കോണ്‍ഗ്രസില്‍ ചേരുന്നതായി പൊതുപരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് ജിഗ്നേഷ് മേവാനിയുടെ നിലപാട് തിരിച്ചടിയായി.
Discussion about this post