ഡല്‍ഹി:പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും. ബജറ്റ് പൊതുവെ ജനപ്രിയമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇടത്തരക്കാരുടെ ആദായനികുതി സ്ലാബുകളില്‍ ഇളവും കാര്‍ഷിക മേഖലയ്ക്കു പുനര്‍ജീവന്‍ നല്‍കാനുള്ള പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള സംയോജനമാകും ജയ്റ്റ്ലിയുടെ ബജറ്റ് എന്നാണ് വിലയിരുത്തല്‍
എല്ലാവര്ക്കും ഭവനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സര്‍ക്കാര്‍ ഭവനനിര്‍മാണത്തിന് കാര്യമായ ഇളവുകളും പ്രോല്‍സാഹന പദ്ധതികളും കൊണ്ടുവരുമോ എന്നതു ശ്രദ്ധിക്കപ്പെടും. ആദ്യമായി വീടു വയ്ക്കുന്നവര്‍ക്കുള്ള 50,000 രൂപ സബ്സിഡി കൂട്ടിയേക്കും. 2016 ഏപ്രില്‍ ഒന്നിനു മുന്‍പ് ഭവനവായ്പ അനുവദിക്കപ്പെട്ടവര്ക്കുള്ള ഈ ആനുകൂല്യം പുതിയ അപേക്ഷകര്‍ക്കു കൂടി ലഭ്യമാക്കുന്നതും പ്രധാനമാണ്. ആദായനികുതിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നതാണ് പൊതുവായ ആവശ്യം. നികുതിഒഴിവു പരിധി ഉയര്‍ത്തണമെന്നും ശന്പളക്കാര്ക്കു സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന് തിരിച്ചുവരണമെന്നും ആവശ്യമുണ്ട്.
വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്കുള്ള വിഹിതവും ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതവും ഗണ്യമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുമെന്നാണ് പ്രതീക്ഷ. കൃഷി ലാഭകരമാക്കാനുള്ള വലിയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.
Discussion about this post