കൊച്ചി: തന്നെക്കുറിച്ച് പ്രചരിയ്ക്കുന്ന പ്രണയ വാര്‍ത്തയ്ക്കെതിരെ സിന്ധു ജോയി രംഗത്ത്. താന്‍ ഏതോ മദ്യമുതലാളിയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടെന്നുമാണ് പ്രചാരണമെന്ന് സിന്ധു ജോയ് പറയുന്നു. മുന്‍പ് തന്നേയും ഒരു റബ്ബര്‍ മുതലാളിയേയും ചേര്‍ത്തായിരുന്നു കഥയെന്നും സിന്ധു പറയുന്നു.തന്നെ ചേര്‍ത്ത് ആളുകള്‍ മുതലാളിമാരെ മാത്രം ചിന്തിയ്ക്കുന്നതെന്തെന്നും സിന്ധു ചോദിയ്ക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിന്ധു ജോയിയുടെ പ്രതികരണം
പോസ്റ്റ് വായിക്കുക-
കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടതിന്ടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം ഞാന്‍ ഏതോ മദ്യ മുതലാളിയുമായി പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ട് എന്നുമാണ് പണ്ട് ഒരു റബ്ബര്‍ മുതലാളിയുമായി ചേര്‍ത്തായിരുന്നു കഥ , ഇന്ന് വരെ എനിക്ക് ആ റബ്ബര്‍ മുതലാളി ആരാണെന്നു കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല .എനിക്ക് മനസിലാകാത്ത ഒരു കാര്യം എന്നെ ചേര്‍ത്ത് എന്ത് കൊണ്ട് മുതലാളിമാരെ മാത്രം ആളുകള്‍ ചിന്തിക്കുന്നു എന്നാണ് .എന്താ ഞാന്‍ തൊഴിലാളിയെ വിവാഹം കഴിച്ചാല്‍ പറ്റില്ലേ ?എന്തിനാ ഇങ്ങനെ കഥകള്‍ ഉണ്ടാക്കി കഷ്ടപ്പെടുന്നത് .ഞാന്‍ ആരെ വിവാഹം കഴിക്കുന്നു എന്ന് തീരുമാനിക്കാന്‍ ഉള്ള ഫ്രീഡം എനിക്ക് തരു പ്ലീസ് ..കഥകള്‍ ഉണ്ടാക്കുനവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ എനികുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ഇനിപ്പോ ഏതേലും ഒരു മുതലാളിക്ക് എന്നോട് ഒരിത് തോന്നിയാല്‍ തന്നെ ഇതൊക്കെ കേട്ട് അങ്ങ് ഓടിപോയാലോ .. — feeling ആ മദ്യ മുതലാളി ഉടന്‍ എന്റെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുക.
Discussion about this post