ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമല്ലെ എന്ന് സുപ്രിം കോടതി.തന്റെ സമ്മതമില്ലാതെ വീട്ടുകാര്‍ നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട യുവതി നല്കി ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ഹിന്ദു വിവാഹ നിയമത്തില്‍ പെണ്‍കുട്ടിയുടെ വിവഹാ സമ്മതം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയില്‍ കോടതി കര്‍ണാകട സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വിശദീകരണം തേടി നോട്ടിസ് അയച്ചു. വീട്ടില്‍ നിന്ന് ഒളിച്ചോടി ഡല്‍ഹിയിലുള്ള പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കാനും കോടതി പോലിസിന് നിര്‍ദ്ദേശം നല്കി.
Supreme Court also asked the police to give protection to the woman, the daughter of a Karnataka politician, who fled after her wedding ceremony as she did not approve of the marriage
— ANI (@ANI) April 11, 2018
കര്ണാടകയിലെപ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകളാണ് ഹര്‍ജിക്കാരി. തന്നെ നിര്‍ബന്ധമായി കല്യാണം കഴിപ്പിയ്ക്കുകയായിരുന്നു എന്നാണ് യുവതിയുടെ വാദം. കല്യാണത്തിന് ശേഷം വീട്ടില്‍ നിന്നും ഓടിപ്പോകുകയായിരുന്നു.രണ്ടാഴ്ച മുമ്പായിരുന്നു കല്യാണം നടന്നത്. ഇന്ദിരാ ജെയ്സിംഗ് ആണ് യുവതിയുടെ അഭിഭാഷക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖന്വില്ക്കാറും ഡി.വൈ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ചാണ് മതാപിതാക്കളുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചത്. കല്യാണം സംബന്ധിച്ച് നിലവില്‍ അന്തിമതീരുമാനം എടുക്കാനാവില്ലെന്ന് അഖിലാ ഹാദിയ കേസ് ചുണ്ടിക്കാണിച്ചുകൊണ്ട് കോടതി പറഞ്ഞു. മെയ് 5ാം തീയ്യതി കേസ് വീണ്ടും പരിഗണിക്കും.
Discussion about this post