ഡല്‍ഹി; കേരളം ഉള്‍പ്പടെ പത്തൊന്‍പത് സംസ്ഥാനങ്ങളില്‍ നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണ് കമ്മീഷന്റെ ഈ നീക്കമെന്ന് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളെ രണ്ട് ക്ലസ്റ്ററുകളായി വേര്‍തിരിക്കാനാണ് കമ്മീഷന് ആലോചിക്കുന്നത്. കേരളം അടക്കം 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാവും ഒന്നാം ക്ലസ്റ്ററില്‍ ഉണ്ടാവുക. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തും. 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവുമാണ് രണ്ടാം ക്ലസ്റ്ററില്‍. ഇതോടെ ഒറ്റ രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം പ്രയോഗപഥത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍
സംസ്ഥാന നിയമസഭയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് ഭരണഘടനയും ജനാധിപത്യ നിയമവും ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഇത് സാധിക്കാതെ വന്നാല്‍ 2021 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം ക്ലസ്റ്റര്‍ തിരഞ്ഞെടു്പ്പ് നടത്താനും ആലോചനകള്‍ ഉണ്ട്.
കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, കശ്മീര്‍, തുടങ്ങിയ സംസ്ഥാനങ്ങള്‍ ആദ്യ ക്ലസ്റ്ററിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021ലാണ് ീ സംസ്ഥാനങ്ങളില്‍ പലതിലും നിയമസഭ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
Discussion about this post