കോട്ടയം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെന്ന പേര് കേരളത്തിന് നഷ്ടമാകില്ലെന്ന് റിപ്പോര്‍ട്ട്. ര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി പേരിന്റെ ചുരുക്കെഴുത്തിലുണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് കണ്ട്രോളര് ജനറല്‍ ഓഫ് പേറ്റന്റ്സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിന് കേരളം പരാതി നല്‍കിയിരുന്നു. കേരളത്തിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
ആദ്യം രജിസ്റ്റര്‍ ചെയ്തതിനാല്‍ കെഎസ്ആര്‍ടിസി എന്ന പേര് അനുവദിക്കണമെന്ന് കാണിച്ച് കര്‍ണാടക കത്ത് നല്‍കിയിരുന്നു. 1974ലാണ് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് രൂപീകരിച്ചതെന്നും 1965ല്‍ തന്നെ കെഎസ്ആര്‍ടിസി എന്ന പേരില്‍ കേരളത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 1999 ലെ ട്രേഡ് മാര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 18(1) റൂള്‍ 25(2) ഇത് സാധൂകരിക്കുന്നതായും കേരളം വ്യക്തമാക്കി.
2013 ജനുവരിയിലാണ് കെഎസ്ആര്‍ടിസിയെന്ന പേര് കര്‍ണാടകം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേരളത്തിന് പേര് ഉപയോഗിക്കാനാകാത്ത സാഹചര്യം ഉണ്ടാകുകയും കണ്ട്രോളര് ജനറല്‍ ഓഫ് പേറ്റന്റ്സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്കിന് പരാതി നല്‍കുകയുമായിരുന്നു.
Discussion about this post