തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ശൃഷ്ടിക്കപ്പെട്ട വര്‍ഗീയ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവന്മേല് അക്രമികളെ പിടിക്കാനിറങ്ങിയ പോലീസ് ഞെട്ടിപ്പോയി. കുടുങ്ങിയവരില്‍ 125 സിപിഎം പ്രവര്‍ത്തകര്‍, 265എസ്ഡിപിഐക്കാര്, 270 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍, 60 കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകരും കലാപത്തിന് നേതൃത്വം നല്കിയവര്.
സംസ്ഥാനത്താകമാനം 350 കേസുകളാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊത്തം അറസ്റ്റ് ചെയ്യപ്പെട്ട 951 പേരില്‍ ബിജെപിയില്‍ നിന്നോ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നോ ഉള്ള ഒരാളെപ്പോലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല.
അക്രമം നടത്തിയതുമായ് ബന്ധപ്പെട്ട് പിടിയിലായവരില്‍ ഏറെയും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. എന്നാല്‍ പരസ്യമായ ആഹ്വാനം നല്കാന് ഇവര്‍ തയ്യാറാകുന്നില്ല. അതിനാല്‍ തന്നെ എസ്ഡിപിഐ അറസ്റ്റ് ചെയ്യപ്പെട്ടവരെ പിന്തുണയ്ക്കുന്നുമില്ല. അതേ സമയം രാജ്യ ദ്രോഹ കുറ്റവുമായി മുന്പോട്ട് പോകണമോ എന്ന് എസ്പിമാര് നിശ്ചയിക്കട്ടെ എന്ന നിലപാടിലാണ് ലോക്കല്‍ പോലീസുകാര്‍
Discussion about this post