കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി് പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി മാറി. സര് സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിവന്ന ഉപവാസ സമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചതെന്ന് പിണറായി ഓര്‍ക്കണം. ഈ കേസിലാണ് ജയറാം പടിക്കല്‍ ജയിലില്‍ കിടന്നതെന്ന് എ.വി. ജോര്‍ജും ചിന്തിക്കണമെന്ന് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
Discussion about this post