കൊച്ചി: നടൻ മമ്മൂട്ടി എടുത്ത പക്ഷിയുടെ ഫോട്ടോ ലേലത്തിൽ വിറ്റു.നാട്ടു ബുൾബുള്ളിന്റെ ചിത്രമായിരുന്നു ഇത്. മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് അച്ചു ഉള്ളാട്ടിൽ. പുതിയതായി നിർമ്മിക്കുന്ന ആഡംബര ഹോട്ടലിൻറെ ചുമരിൽ ചിത്രം വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുടെ പരിചയക്കാരന്‍ ഫയാസ് മുഹമ്മദും, പ്രവാസി വ്യവസായി അച്ചു ഉളളാട്ടിലുമാണ് ലേലത്തിൽ പങ്കെടുത്തത്. ഫയാസ് നേരിട്ടെത്തി. ആശുപത്രി കിടക്കയില്‍ നിന്ന് അച്ചു, കൂട്ടുകാരന്‍ രാമചന്ദ്രന്‍ വഴിയും ലേലത്തില്‍ പങ്കെടുത്തു. ഒരു ലക്ഷത്തില്‍ നിന്ന് ലേലം വിളി രണ്ടു ലക്ഷവും രണ്ടര ലക്ഷവും കടന്ന് മൂന്നിലെത്തിയപ്പോള്‍ ഫയാസ് പിന്‍വാങ്ങുകയായിരുന്നു.
പ്രശസ്ത ഫോട്ടോഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് നടത്തുന്ന ഫോട്ടോ പ്രദർശനത്തിലാണ് ബുൾബുളിന്റെ ഫോട്ടോ അദ്ദേഹം ലേലത്തിന് വെച്ചത്. എറണാകുളം ദർബാർ ഹാളിലായിരുന്നു ഫോട്ടോ പ്രദർശനം.













Discussion about this post