തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ അതിരൂക്ഷ വിമർശനം ചർച്ചയാവുന്നു.തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗമായ കരമന ഹരി കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ഇത്തരമൊരു വിമർശനം ഉയർന്നത്.
പിന്നാലെ മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളിയുടെ പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. എന്നാൽ കരമന ഹരി മറുപടി നൽകിയില്ല.
അതേസമയം തലസ്ഥാനത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായിയുമായി എ.എൻ ഷംസീറിന് ബിസിനസ് ബന്ധമുണ്ടെന്ന് ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ ആരോപിച്ചു. പാർട്ടിപ്രവർത്തകർക്ക് കടന്നുചെല്ലാൻ കഴിയാത്തിടത്ത് ഷംസീറിന് എന്ത് ബന്ധമെന്നും ചിലർ ചോദിച്ചു.
Discussion about this post