തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ് . ഈ സ്വഭാവം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് യോഗത്തിൽ നേതാക്കൾ ഉന്നയിച്ചത്. കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കം ഉണ്ടാക്കിയ വിഷയത്തിൽ മെമ്മറി കാർഡ് കിട്ടാത്തത് കൊണ്ട് മാത്രമാണ് മേയർ രക്ഷപ്പെട്ടത്. കാർഡ് ലഭിച്ചിരുന്നുവെങ്കിൽ എംഎൽഎ സച്ചിൻദേവിന്റെ പെരുമാറ്റം ജനം കാണുമായിരുന്നു എന്ന് മുതിർന്ന നേതാവ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
രണ്ടുപേരും ചെയ്ത പ്രവർത്തി തീരെ പക്വതയില്ലായ്മയാണ്. നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണ്. ഈ പ്രവർത്തികളെല്ലാം പാർട്ടിക്ക് ചീത്തപേരാണ് സമ്മാനിച്ചത് എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
മുഖ്യന്ത്രിക്കെതിരെയും വിമർശനങ്ങൾ ഉയർന്നു വന്നു. മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിനും സാധിക്കില്ല. സാധാരണ മനുഷ്യർക്കും പ്രവേശനമില്ല. കൂടാതെ മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങൾ ചോദിച്ചു.
Discussion about this post