മലപ്പുറം :കേരളത്തിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് രോഗം സ്ഥീരികരിച്ചിരിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ നാല് കൂട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 127 കൂട്ടികൾക്ക് ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടികൾ സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാബിളുകൾ പരിശോധനയ്ക്കായ് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂ എന്ന് ആരോഗ്യ വിദഗ്ദർ പറഞ്ഞു.
കടുത്ത തലവേദനയും വയറ് വേദനയും ഛർദ്ദിയുമാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ദഹന പ്രക്രിയ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ബാക്ടീരയുടെ പ്രവർത്തനമാണ് ഷിഗല്ല.
Discussion about this post