പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച തീവ്രവാദത്തിനെതിരെയും അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനും മോദിയും ഷീ ജിന്പിങ്ങും തമ്മില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ പ്രത്യേകം പ്രതിനിധികളെ അതിര്‍ത്തിയില്‍ നിയോഗിക്കാനും ഇരു നേതാക്കളും പദ്ധതിയിട്ടു. ഇത് കൂടാതെ ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശം കൊണ്ട് വരും. കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിട്ടത്.
ഡോക്ലാം പ്രതിസന്ധി പോലുള്ളവയെക്കുറിച്ചും ഇരു നേതാക്കന്മാരും ചര്‍ച്ച ചെയ്യും. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍ ചര്‍ച്ച് ചെയ്ത് തീര്‍ക്കാനുള്ള പക്വത ഇരു രാജ്യങ്ങള്‍ക്കുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ഇരുരാജ്യങ്ങളുടേയും സംയുക്ത സഹകരണത്തോടെ വന്‍കിട വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം കരാറുകളില്‍ ഒന്നും ഇരുവരും ഒപ്പ് വെച്ചിട്ടില്ല്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളുടെ ഒരു വിലയിരുത്തല്‍ എന്ന രീതിയിലാണ് ചര്‍ച്ച് നടന്നത്. അതേസമയം പ്രധാനമന്ത്രിക്ക് ചൈനീസ് പ്രസിഡന്റിന് സമ്മാനമായി നല്‍കിയത് പ്രശസ്ത ചിത്രകാരനായ ഷു ബെയ്ഹോങ് വരച്ച ചിത്രമാണ്.
Discussion about this post