ചെങ്ങന്നൂർ∙ ചെങ്ങന്നൂരിൽ ബിഡിജെഎസ് ബിജെപിക്കൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ബിഡിജെഎസിന്റെ എല്ലാ ആവശ്യങ്ങളും ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടുണ്ട്. വിവരം തുഷാർ വെള്ളാപ്പള്ളിയെ അറിയിച്ചു. ഇക്കാര്യത്തിൽ കർണാടക തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപനം ഉണ്ടാകും. ബിജെപിയും ബിഡിജെഎസും രാമലക്ഷ്മണന്മാരെപ്പോലെ പ്രവര്‍ത്തിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം ബിഡിജെഎസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എസ്എൻഡിപി യോഗത്തിന്റെ നിലപാടു സ്ഥാനാർഥികളുടെ അന്തിമ പട്ടികയായശേഷം തീരുമാനിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post