കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചെന്ന് കരുതുന്ന 12 പേര്‍ക്കും നിപ തന്നെയെന്ന് സ്ഥിതീകരിച്ചു. ലാബിലേക്ക്് 18 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ അഞ്ച് പേര് മരിച്ചു. രണ്ട് പേര് അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്ന് മരിച്ച രാജനും അശോകനും നിപ്പ സ്ഥിരീകരിച്ചു. നഴ്സ് ലിനിയുടെ മരണവും നിപ മൂലമെന്ന് സ്ഥിതീകരിച്ചു.
നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 2 പേര് കൂടി ഇന്ന് മരിച്ചു . രാജന്, അശോകന് എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി . വൈറസ് ബാധ പരിശോധിക്കാന്‍ എയിംസില്‍ നിന്നുള്ള സംഘം ഇന്നെത്തും. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കില്ല വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കാനാണ് തീരുമാനം.
Discussion about this post