എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊല്ലപ്പെട്ട എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.ട്രസ്റ്റിന് ഇത്തരമൊരു ഹര്‍ജി നല്കാന് അവകാശമില്ലെന്നും, സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാര്‍ ഹര്‍ജി ഭാഗത്തിന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഉന്നതരായ രാഷ്ട്രീയക്കാര്‍ക്കെതിരെ അന്വേഷണം എത്തുന്നില്ല തുടങ്ങിയവയായിരുന്നു് ഹര്‍ജിയിലെ പ്രധാന വാദം.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്നും ഹര്‍ജിക്കാര്‍ക്ക് രാഷ്ട്രീയ താല്പര്യമാണെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അഞ്ച് കേസുകളിലും പ്രതികളെ പിടികൂടാനായെന്നും കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
Discussion about this post