കൊച്ചി: കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കൊല്ലപ്പെട്ട വിദേശ വനിതയുടെ സുഹൃത്താണ് ഹൈക്കോടതിയില്‍ ക്കൊപ്പമുണ്ടായിരുന്ന സുഹൃത്താണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞതെങ്കിലും രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് ഹര്ജിക്കാരന് പറയുന്നു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ലാത്വിയന്‍ സ്വദേശിനിയെ കഴിഞ്ഞ മാര്‍ച്ചിലാണ് കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Discussion about this post