എറണാകുളം :സ്ത്രീ ശാക്തീകരണത്തിനായി വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. പകുതിവിലയിൽ പുത്തൻ സ്‌കൂട്ടറുകൾ കൈമാറുന്ന 15ആം ഘട്ട വിതരണമാണ് കഴിഞ്ഞ ദിവസം നടന്നത്. എറണാകുളം ചേരാനല്ലൂരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
സൈൻ സൊസൈറ്റിയും എംജിഒ കോൺഫറേഷനും സംയുക്തമായാണ് ഇരുചക്രവാഹനങ്ങൾ വനിതകൾക്ക് പകുതി വിലയിൽ നൽക്കുന്നത്. 50 ശതമാനം സബ്‌സിഡി നിരക്കിലാണ് ഇവ വനിതകളിലേക്ക് എത്തിക്കുന്നത്. സ്ത്രീകളുടെ മാനസിക സന്തോഷം ഉന്നതിയിലേക്ക് എത്തിക്കുക സ്ത്രീകൾക്ക് ഒരു കൈതാങ്ങ് ആവുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
100 പ്രവൃത്തി ദിവസങ്ങൾ കൊണ്ടാണ് വനിതകളുടെ കൈകളിലേക്ക് ഒരു ടൂവീലർ എത്തുക. 130 കോടി രൂപയുടെ ബജറ്റിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള നിരവധി പദ്ധതികൾ കൂടി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സൈൻ സൊസൈറ്റി.













Discussion about this post