കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റ്, റീട്വീറ്റ് ചെയ്തിരിക്കുകയാണ് വിവാദ തട്ടിപ്പ് വ്യവസായി വിജയ് മല്ല്യ.
സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് മോദിക്കെതിരെയുള്ള രാഹുലിന്റെ ട്വീറ്റാണ് വിജയ് മല്യ റീ ട്വീറ്റ് ചെയ്തത്.
ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി.
2014, HE said: I will bring back all the "BLACK" money in Swiss Banks & put 15 Lakhs in each Indian bank A/C.
2016, HE said: Demonetisation will cure India of "BLACK" money.
2018, HE says: 50% jump in Swiss Bank deposits by Indians, is "WHITE" money. No "BLACK" in Swiss Banks! pic.twitter.com/7AIgT529ST
— Rahul Gandhi (@RahulGandhi) June 29, 2018
ഇത് വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമാണെന്ന് ബി.ജെ.പി വക്താവ് അനില്‍ ബാലുനി പറഞ്ഞു. മല്ല്യക്ക് കോണ്‍ഗ്രസുമായി നല്ല ബന്ധം പണ്ടു തൊട്ടേ ഉണ്ടായിരുന്നുവെന്നും ഈ റീട്വീറ്റിലൂടെ അത് കൂടുതല്‍ ജനങ്ങള്‍ അറിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ നികുതി തട്ടിപ്പുകാരനായ മല്ല്യ എന്തുകൊണ്ട് കോണ്‍ഗ്രസിനെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് രാഹുലിനോട് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര അഭിപ്രായപ്പെട്ടു.
Rahul Gandhi has tweeted against PM Narendra Modi which was retweeted by the biggest defaulter of banks Vijay Mallya. It's astonishing. The question that we all would like to ask Rahul Gandhi is 'why Mr Mallya is endorsing you?': Sambit Patra, BJP pic.twitter.com/FhIkWVkZmi
— ANI (@ANI) June 30, 2018
Discussion about this post