മുസ്ലീം യുവാവിന്റെ താടി ബലമായി വടിച്ച സംഭവത്തില്‍ വിവാദമായ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഓള് ഇന്ത്യ മജ്ലീസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. താടി ബലമായി വടിച്ചവരെയും അവരുടെ പിതാക്കളെയും മുസ്ലീമായി മതം മാറ്റി അവരെക്കൊണ്ട് താടി വളര്ത്തിപ്പിക്കുമെന്നാണ് ഉവൈസി പറഞ്ഞത്. “നിങ്ങള്‍ ഞങ്ങളുടെ കഴുത്തറുത്താലും ഞങ്ങള്‍ മുസ്ലീങ്ങളായി തന്നെയിരിക്കും,” ഉവൈസി പറഞ്ഞു.
ഓഗസ്റ്റ് രണ്ടിന് ഹരിയാണയിലുള്ള ഗുരുഗ്രാമിലായിരുന്നു യൂനസ് എന്ന മുസ്ലീം യുവാവിന്റെ താടി ചിലര്‍ ബലമായി വടിച്ച് മാറ്റിയത്. അവര്‍ ഇയാളെ മയക്കിക്കിടത്തി ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെച്ചായിരുന്നു താടി വടിച്ചത്. സംഭവത്തില്‍ പോലീസ് മുന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post