ബോളിവുഡ് താരം സല്മാന് ഖാന് പ്രതിയായ കേസിനെപ്പറ്റി വിവരമില്ലെന്ന് മഹാരാഷ്ട സര്‍ക്കാര്‍. കേസിന്റെ വിവരങ്ങളടങ്ങിയ കടലാസുകളെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിപ്പോയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം കേസിലെ അഭിഭാഷകരുടേയും മറ്റും വിവരങ്ങള്‍ ആവശ്യപ്പെട്ട മന്‍സൂര്‍ ദാര്‍വേഷ് എന്ന പ്രവര്‍ത്തകനാണ് വിവരങ്ങള്‍ കത്തി നശിച്ചുവെന്ന മറുപടി ലഭിച്ചത്.
കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായവരുടേയും ലീഗല്‍ അഡ്വൈസര്മാരുടേയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടേയും വിവരങ്ങളും 2002 മുതല്‍ 2015 മേയ് വരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ ചെലവും ആരാഞ്ഞുകൊണ്ടാണ് മണ്‍സൂര്‍ നിയമ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്
കേസില്‍ പ്രദീപ് ഖാരത് എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറിന് ഒരു വിസ്താരത്തിന് 6,000 രൂപ ചെലവിലാണ് നിയമിച്ചതെന്ന ഒറ്റ കാര്യം മാത്രമാണ് മറുപടിയിലുള്ളത്.ബാക്കി രേഖകള്‍ 2012 ജൂണ്‍ 21ന് സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നശിച്ചുവെന്നും മറുപടിയില്‍ പറയുന്നു. നശിച്ചു പോയ ഫയലുകളെല്ലാം തിരിച്ചെടുക്കാനുള്ള നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
2002 സെപ്റ്റംബര്‍ 28നാണ് സല്‍മാ!ന് ഓടിച്ചിരുന്ന കാര്‍ ഇടിച്ചുകയറി വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നയാള്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മേയ് ആറിനാണ് മുംബൈയിലെ സെഷന് കോടതി സല്മാന് ഖാനെ കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. അന്നു തന്നെ ബോംബേ ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് റദ്ദാക്കി സല്മാന് ജാമ്യവും അനുവദിച്ചിരുന്നു.
Discussion about this post