പ്രളയ സമയത്ത് യേശുദാസ് കേരളത്തിന് സഹായമെത്തിച്ചില്ലായെന്ന പി.സി.ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തം സംഭവിക്കുമ്പോള്‍ യേശുദാസ് തന്നെ ഫോണില്‍ വിളിച്ചെന്നും എല്ലാവിധ പിന്തുണയും ജനങ്ങള്‍ക്ക് നല്കാന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രളയം നടക്കുന്ന സമയത്ത് യേശുദാസ് നാട്ടിലുണ്ടായിരുന്നില്ല. യേശദാസും മറ്റു സാംസ്കാരിക നായകരും പ്രളയദുന്തത്തിനിരയായവര്ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നിയമസഭയില്‍ ആരോപിച്ചിരുന്നു.
Discussion about this post