കോട്ടയം: കാണാതായ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തിരികെയെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജേഷ് ആണ് തിരികെയെത്തിയത്. എവിടെ പോയതാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
രാവിലെയാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അയർക്കുന്നം സ്വദേശിയായ രാജേഷിനെ കാണാതെ ആയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് ഇറങ്ങിയ രാജേഷിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാകുകയായിരുന്നു.
രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ കുടുംബവും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ വീട്ടുകാർ അയർക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആയിരുന്നു രാജേഷ് തിരികെയെത്തിയത്.
Discussion about this post