കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽ ആയിരുന്നു സംഭവം. ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്‌സ്പ്രസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതേ തുടർന്ന് രണ്ട് ബോഗികൾ പാളം തെറ്റി.
രാവിലെയോടെയായിരുന്നു സംഭവം. ജൽപായ്ഗുരി സ്‌റ്റേഷനിൽ നിന്നും കാഞ്ചൻജംഗ എക്‌സ്പ്രസ് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു അപകടം. സ്റ്റേഷനിൽ നിന്നും നീങ്ങുന്നതിനിടെ പിന്നാലെയെത്തിയ ചരക്ക് തീവണ്ടി എക്‌സ്പ്രസിന് പുറകിൽ ഇടിയ്ക്കുകയായിരുന്നു. കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുകയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ്.
ഇടിയുടെ ആഘാതത്തിൽ ഇരു തീവണ്ടികൾക്കും കേടുപാടുകൾ ഉണ്ട്. സംഭവത്തിൽ ആളപായമില്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post