കേരളത്തില്‍ സംഭവിച്ച പ്രളയത്തില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അടിയന്തരമായി പദ്ധതി നടപ്പാക്കണമെന്ന് എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 1400 രൂപയുടെ എല്‍പിജി കണക്ഷന് 200 രൂപയ്ക്ക് ലഭിക്കും. അതേസമയം ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് 1400 രൂപയുടെ കണക്ഷന് 1200 രൂപയ്ക്ക് ലഭിക്കും.
കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
1. For those below poverty line, an LPG connection worth Rs 1400, would given at a cost of Rs 200.
2. For those above poverty line connection wld be given on payment of Rs 1200 instead of Rs 1400.
All oil companies have been given directions to give immediate connections (2/2)— Alphons KJ (@alphonstourism) August 30, 2018
Discussion about this post