ചെന്നൈ: ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്. ടീമിന് പാട്ട് സമർപ്പിച്ചാണ് സംഗീതലോകത്തെ ഇതിഹാസത്തിന്റെ ആദരവ്.മൈതാൻ സിനിമയിലെ ‘ടീം ഇന്ത്യ ഹേ ഹം’ എന്ന ഗാനമാണ് റഹ്മാൻ ടീമിനായി സമർപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ്് റഹ്മാൻ ഗാനം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കിട്ടത്. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്. എആർആർ ഫിലിം സിറ്റിയിൽ റഹ്മാനും സംഘവും ചേർന്നാണ് മ്യൂസിക് വീഡിയോ
ചിത്രീകരിച്ചത്.
ഇന്ത്യൻ ഫുട്‌ബോൾ കോച്ച് എസ്എ റഹീമിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയായിരുന്നു മൈതാൻ. അതിനായി റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘ടീം ഇന്ത്യ ഹേ ഹം’ എന്നത്. ചിത്രത്തിൽ എആർ റഹ്മാനും നകുൽ അഭ്യങ്കറുമാണ് ഗാനം പാടിയിരിക്കുന്നത്.








