പാക് സൈനികര്‍ തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ബി.എസ.എഫ് ജവാനായ നരേന്ദ്ര കുമാറിന്റെ മകന് ഈ ക്രൂരതയ്ക്ക് എതിരെ ശക്തമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു . സൈനിക മര്യാദയുടെ സകലസീമകളും ലംഘിച്ച് പാക് അതിര്‍ത്തി സേനയായ റേഞ്ചേഴ്സാണ് കഴിഞ്ഞ ദിവസം ബി.എസ്.എഫ് ജവാനെ ക്രൂരമായി കൊലപ്പെടുത്തിയത് .
പിതാവിന്റെ ത്യാഗത്തില്‍ അഭിമാനമുണ്ടെന്നു മകന് പറഞ്ഞു , രാജ്യത്തിനായുള്ള നരേന്ദ്രകുമാറിന്റെ വീരമൃത്യുവിന് ഉചിതമായ മറുപടിയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു .
സെപ്റ്റംബര്‍ 18ന് ജമ്മുവിനു സമീപമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലെ രാംഗര്‍ സെക്ടറിലാണ് പാക് റേഞ്ചേഴ്സിന്റെ ക്രൂരതയില്‍ ബി.എഫ്.എഫ് ജവാന് കൊല്ലപ്പെട്ടത് . കാണാതായ നരേന്ദ്ര സിംഗിനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പാക് സൈന്യത്തിന്റെ കയ്യിലകപ്പെട്ട അദ്ദേഹത്തിന്റെ കണ്ണ് ചൂഴ്ന്നെടുക്കുകയും കഴുത്ത് അറുക്കുകയും ചെയ്തിരുന്നു.
Haryana: Last rites ceremony of BSF head constable Narendra Singh, in Sonipat. He had gone missing after an exchange of fire with Pakistan in Jammu's Ramgarh sector on September 18 & was later found dead. pic.twitter.com/U6P2u15YP4
— ANI (@ANI) September 20, 2018
നരേന്ദ്ര സിംഗിന്റെ മൃതദേഹം സ്വദേശമായ ഹരിയാനയിലെ സോണിപത്തില്‍ സംസ്കരിച്ചു.
Discussion about this post