രാജ്യത്ത് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നത് മൂലം പാവപ്പെട്ടവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മോദി നല്‍കിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പദ്ധതി ചരിത്രപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന്റെ പദ്ധതികളില്‍ പാവപ്പെട്ടവര്‍ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്ക് വേണ്ടി ഭവനങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആയുഷ്മാന്‍ ഭാരത് പദ്ധതി ‘മോദി കവചം’ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചു. ഇനി മുതല്‍ ചികിത്സയ്ക്ക് വേണ്ടി പാവങ്ങള്‍ക്ക് യാചിക്കേണ്ടി വരില്ലെന്നും ഈ പദ്ധതി മൂലം അനേകം ജോലി സാധ്യതകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജി.ഡി.പിയുടെ 2.5 ശതമാനം ആരോഗ്യ മേഖലയില്‍ ചിലവഴിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ നിര്‍ധനരായ 50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ ഇന്‍ഷുറന്‍സായി നല്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി.
Discussion about this post