സുപ്രിം കോടതി വിധി നിരാശാജനകമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. അയ്യപ്പ ഭക്തന്മാരോടുള്ള വെല്ലുവിളിയാണ് സുപ്രിം കോടതി വിധിയെന്ന് അജയത് തറയില്‍ പറഞ്ഞു. അതേസമയം സുപ്രിം കോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. വിധിയെ മന്ത്രി ജി സുധാകരന് സ്വാഗതം ചെയ്തു.
അതേസമയം വിധിയെ വ്യക്തിപരമായി പിന്തുണക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ പ്രതികരിച്ചു. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post