തിരുവനന്തപുരം: തന്നെ മന്ത്രിയാക്കുമോ എന്നല്ല, മന്ത്രിയാകുമോ എന്നല്ല ചോദിക്കേണ്ടതെന്ന് സുരേഷ് ഗോപി. വളരെ ചിട്ട കൊണ്ടു നടക്കുന്ന ബിജെപി പ്രവർത്തകനെന്ന നിലയിലും തന്റെ നേതാക്കളുടെ അരുമ ശിഷ്യനെന്ന നിലയിലും നിഷേധിയാവില്ല. നേതാക്കളുടെ തീരുമാനമാനം നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭയിലെ വിജയത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വൈകീട്ടോടെ താൻ തൃശൂരിലെത്തും. വിമാനമാർഗം കൊച്ചിയിലെത്തി അവിടെ നിന്നുമായിരിക്കും തൃശൂരിലേക്ക് തിരിക്കുക. 3.15 ഓടെ മണികണ്ഠനാലിൽ എത്തി അവിടെ ആരധി ഉണ്ടായിരുന്നു. അവിടെ നിന്നും റോഡ് ഷോ തുടങ്ങണമെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ വേണോ എന്ന് ജനങ്ങളിൽ ഉണ്ടായിരുന്ന സങ്കോജം ഇത്തവണ അവർ മറികടന്നു. ഇത്രയും നാളുകളായി ജനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യങ്ങളിൽ ശബ്ദമുയർത്തി. ഇതിൽ ഒരു ദൈവനിശ്ചയമുണ്ടായിരുന്നു. ഈ ദൈവനിശ്ചയം എന്നിൽ നിന്നും തൃശൂരിലെ ജനങ്ങളിലേയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കഠിനാധ്വാനമാണ് എന്നെ വിജയത്തിലേക്ക് എത്തിച്ചത്. തൃശൂരിലെ ഓരോ ബൂത്തിലെയും ബിജെപി പ്രവർത്തകർ ഞാൻ എന്താണോ ആവശ്യപ്പെട്ടത് അതിന്റെ ഇരട്ടിയായി എനിക്ക് തിരികെ തന്നു. അത്രയും വലുതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. ഒരു ലക്ഷത്തിലേറെ പുതു വോട്ടർമാർ ഇത്തവണ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
2019ലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് കേന്ദ്രമന്ത്രി അമിത് ഷാ തന്നോട് പറഞ്ഞത് ‘ലേക്കേ ആനാ.. ജീത്ത് കേ ആനാ..(തൃശൂർ കൊണ്ട് വരൂ.. ജയിച്ചു വരൂ) എന്ന് കെട്ടിപ്പിടിച്ചു കൊണ്ടാണ് പറഞ്ഞത്. അപ്പോൾ കിട്ടിയ ഊർജമാണ് ഇന്ന് ഇവിടെ തന്നെ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post