ന്യൂഡൽഹി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരമായി പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കരുതി. എന്നാൽ അതുണ്ടായില്ലെന്നും യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് നടക്കുന്ന ഇൻഡി യോഗത്തിൽ ചർച്ച ചെയ്യും. കേരളത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെ മുന്നേറാൻ കഴിഞ്ഞില്ല. കേരളത്തിൽ നേരിട്ട പരാജയം പാർട്ടി പരിശോധിക്കും. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഇത്തവ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. ഇത് വലിയ തിരിച്ചടിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷത്തെ വേട്ടയാടി. ബിജെപി പണം കൊണ്ട് മാദ്ധ്യമങ്ങളെ സ്വാധീനിച്ചുവെന്നും യെച്ചൂരി പറഞ്ഞു.
Discussion about this post