ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുെട മിന്നും വിജയത്തിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രിയും സംഭൽപൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ ധർമേന്ദ്രപ്രധാൻ. ഒഡീഷയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ചു. അതിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. ഒഡീഷയിലെ 21 സീറ്റുകളിൽ 20 സീറ്റുകളിലും ബിജെപി വിജയം കൈവരിച്ചു. സംസ്ഥാനത്ത് ആദ്യമായി ബിജെപി ഒരു സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹത്തിൽ ഒഡീഷയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ചു. സംസ്ഥാനത്ത് 21 സീറ്റുകളിൽ 20 സീറ്റുകളിലും ബിജെപി വിജയിച്ചു. ആദ്യമായി സംസ്ഥാനത്ത് ബിജെപി സർക്കാർ ഉണ്ടാക്കുകയാണ്. ഈ വിജയം ബിജെപിയുടെ മാത്രം വിജയമല്ല, നാലര കോടി ഒഡീഷക്കാരുടെ വിജയം കൂടിയാണ്’- ധർേമന്ദ്ര പ്രധാൻ പറഞ്ഞു.
ഒഡീഷയിലെ ജനങ്ങൾക്ക് സേവനം ചെയ്യാൻ അവസരം നലകണമെന്ന് ഇവിടുത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തിലുള്ള നാലര കോടി ജനങ്ങളുടെ വിശ്വാസമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ് സംഭൽപൂർ ലോക്‌സഭാ സീറ്റിൽ ബിജപിയ്ക്കായി ധർമേന്ദ്ര പ്രധാൻ വിജയക്കൊടി പാറിച്ചത്. ബിജെഡിയുടെ പ്രണബ് പ്രകാശ് ദാസിനെയാണ് അദ്ദേഹം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് തറ പറ്റിച്ചത്. ഒരേസമയം, നിയമസഭാ തിരഞ്ഞെടുപ്പും ഒഡീഷയിൽ അരങ്ങേറിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെയാണ് സംസ്ഥാനത്ത് വിജയമുറപ്പിച്ചത്. 147 അസംബ്ലി സീറ്റിൽ 78 സീറ്റുകളാണ് ബിജെപി നേടിയത്.
Discussion about this post