തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ആരെയും പഴിചാരാനില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. സംസ്ഥാന സർക്കാരിനെതരായ വികാരമല്ല ഈ തിരഞ്ഞെടുപ്പിൽ നിഴലിച്ചത്. പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു
തിരുവനന്തപുരത്ത് കടുത്ത മത്സരമായിരുന്നു. രണ്ട് കോടീശ്വരന്മാർക്കിടയിലായിരുന്നു താൻ മത്സരിച്ചത്. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. ഇൻഡി മുന്നണിയിലെ വരുന്ന പാർട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചത്. അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല. നല്ല ഭരണം കാഴ്ചവെയ്ക്കുന്ന സർക്കാരാണിത്. കേരളത്തിലെ ജനങ്ങൾ വാർത്തകൾ ശ്രദ്ധിക്കുന്നവരാണ്. മുന്നണിയിലെ രണ്ടു പേർ പരസ്പരം മത്സരിക്കുന്നത് അവർ ചർച്ച ചെയ്തു കാണും. അതാകും തോൽവിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനാ ദൗർബല്യമില്ല. നന്നായി തന്നെ മത്സരിച്ചു. പക്ഷേ തോറ്റു. പണം നൽകി വോട്ട് പർച്ചെയ്സ് ചെയ്തിട്ടുണ്ട്. പണം കണ്ടമാനം സ്വാധീനിച്ചു. തലസ്ഥാനത്ത് കോടികൾ വാരിവിതറിയിട്ടുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.
Discussion about this post