ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനനാമുതി സുപ്രീം കോടതി നല്കിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്കണ്ടായെന്ന് നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. മഹിളാ മോര്‍ച്ച അധ്യക്ഷ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്.
മാര്‍ച്ച് പോലീസ് തടയുന്ന സാഹചര്യമുണ്ടായപ്പോള്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധിച്ചത്. വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്ക്കാന് മടിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് സംശയാസ്പദമാണെന്ന് മഹിളാ മോര്‍ച്ച പറയുന്നു.
Discussion about this post